സ്വീകരണപരിപാടിക്ക് കുട്ടികളെയും സ്ത്രീകളെയും അണിനിരത്തരുത്: മന്ത്രി വി എസ് സുനില്‍കുമാര്‍

Posted on: July 14, 2016 8:27 pm | Last updated: July 14, 2016 at 8:27 pm
SHARE

sunilkumarതിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വിദ്യാര്‍ത്ഥികളെയും വനിതകളെ താലം പിടിച്ച് അണിനിരത്തിക്കൊണ്ടുള്ള സ്വീകരണ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന സംസ്ഥാന കൃഷി വകുപ്പിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പച്ചക്കറി വിത്തു വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.