Connect with us

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ്: അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

Published

|

Last Updated

കൊല്ലം:മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ തനിക്കെതിരായ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിജിലന്‍സ് എന്ന ഓലപ്പാമ്പിനെ കാണിച്ച് ആരും പേടിപ്പിക്കണ്ട. എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ടുമാത്രം കുറ്റവാളിയാവില്ല. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനും ഭയക്കാനുമില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. . ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമം എന്നിവ ഉള്‍പ്പെടെ ചുമത്തി വെള്ളാപ്പള്ളിയടക്കം അഞ്ചുപേര്‍ക്കെതിരെയാണ് വിജിലന്‍സ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

Latest