സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി: ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിട്ടു

Posted on: July 14, 2016 7:25 pm | Last updated: July 15, 2016 at 12:12 pm
SHARE
ARvPp t_m_n tPmÀPv
അഞ്ജു ബോബി ജോര്‍ജ്

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി സംബന്ധിച്ച പരാതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഉത്തരവിട്ടു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നിയമനങ്ങള്‍ തുടങ്ങിയവയും സ്‌പോര്‍ട്‌സ് ലോട്ടറി, വിദേശ യാത്രകള്‍, വിദേശ പരിശീലനം, മൂന്നാറിലെ ഹൈ ആള്‍ട്ടിട്യൂഡ് ട്രയിനിംഗ് സെന്റര്‍ തുടങ്ങിയവയെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഇതു സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സിന് കൈമാറാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.