സ്റ്റീല്‍ കമ്പനിക്ക് പിഴ

Posted on: July 14, 2016 7:01 pm | Last updated: July 14, 2016 at 7:01 pm
SHARE

മസ്‌കത്ത്: ഉപഭോക്താക്കളെ വഞ്ചിച്ചുവെന്ന കേസില്‍ ഒമാനിലെ പ്രമുഖ സ്റ്റീല്‍ കമ്പനിക്ക് കോടതി പിഴ വിധിച്ചു. ബര്‍ക്കയിലെ പ്രാഥമിക കോടതിയാണ് 83,485 റിയാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ട പരിഹാരവും 30,900 റിയാല്‍ പിഴയും വിധിച്ചിരിക്കുന്നത്. കുറഞ്ഞ വിലക്ക് സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് ഉപഭോക്താക്കള്‍ക്ക് എസ് എം എസ് സന്ദേശമയക്കുകയും എന്നാല്‍ വിലയിളവ് നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉപഭോക്താക്കളില്‍ ചിലര്‍ കോടതിയെ സമീപിച്ചത്.