Connect with us

National

അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് അടിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബിസാദ ഗ്രാമത്തിലെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഖ്‌ലാഖും സഹോദരനും പശുക്കുട്ടിയെ അറുക്കുന്നത് കണ്ടുവെന്നാണ് അയല്‍വാസിയുടെ പരാതി.

ഉത്തര്‍ പ്രദേശില്‍ പശു ഇറച്ചി കഴിക്കുന്നത് കുറ്റകരമല്ലെങ്കിലും ഗോവധം ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഒരുസംഘം അഖ്‌ലാഖ് എന്നയാളെ അടിച്ചുകൊന്നത്.

അന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചത് ആട്ടിറച്ചിയാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ വര്‍ഷം മെയിലാണ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചത് പശുവിറച്ചിയായിരുന്നു എന്ന ഫോറന്‍സിക് ഫലം പുറത്ത് വന്നത്.

 

Latest