Connect with us

Kerala

വിഎസിന്റെ പദവി: നിയമഭേദഗതിക്കെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള ബില്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. പുതിയ പദവി അധികച്ചെലവുണ്ടാക്കുമെന്നും ഇത് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്ത് അടിയന്തര പ്രധാന്യമാണ് ബില്ലിനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സാമ്പത്തിക ബാധ്യത ബില്ലിനൊപ്പം പറയേണ്ടത് നിയമപരമാണെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്ററികാര്യ മന്ത്രി എകെ ബാലനാണ് 2016ലെ നിയമസഭാ(അയോഗ്യത നീക്കം ചെയ്യല്‍) ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഭരണപക്ഷത്ത് നിന്ന് രാജു എബ്രഹാമും മുല്ലക്കര രത്‌നാകരനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനും എം ഉമ്മറും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുന്ന ബില്‍ സഭാ സമ്മേളനം അവസാനിക്കുന്ന 19ന് പാസാക്കും.