Connect with us

First Gear

ഫോര്‍ഡ് മസ്തംഗ് ഇന്ത്യയിലെത്തി

Published

|

Last Updated

കൊച്ചി: ഫോര്‍ഡിന്റെ ഇതിഹാസ തുല്യമായ മസതംഗ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഡല്‍ഹി എക്‌സ് ഷോറൂം വില 65 ലക്ഷം രൂപ. സ്ലീക് ഡിസൈന്‍, അതിനൂതന സാങ്കേതിക വിദ്യ, ഫോര്‍ഡിന്റെ പ്രശസ്തമായ 5.0 ലിറ്റര്‍ വി 8 പെട്രോള്‍ എന്‍ജിന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 401 പി എസ് കരുത്ത് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

ford mustang 2സുരക്ഷക്കാണ് പ്രധാന ഊന്നല്‍. കാല്‍മുട്ട് സംരക്ഷണത്തിനുള്ള നീ എയര്‍ ബാഗ് അടക്കം എട്ട് എയര്‍ ബാഗുകള്‍ ആണുള്ളത്. 1964ല്‍ പുറത്തിറങ്ങിയത് മുതല്‍ ഇതുവരെ വിറ്റഴിഞ്ഞത് ഒമ്പത് ദശലക്ഷത്തിലേറെ വാഹനങ്ങളാണ്. ഫോര്‍ഡ് മസ്തംഗ് ലോകത്തിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കൂപ്പെ ആണ്. ഐ എച്ച് എസ് ഓട്ടോ മോട്ടീവില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഡാറ്റ പ്രകാരം 2015ല്‍ ആഗോളതലത്തില്‍ വിറ്റഴിഞ്ഞത് 1,10,000ലേറെ മസ്തംഗ് കൂപ്പെകളാണ്. യു എസിലെ ഫഌറ്റ് റോക്ക് അസംബ്ലി പ്ലാന്റില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂനിറ്റായാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മസ്തംഗ് ലഭ്യമാക്കുക.

ford mustang backസ്ലീക്ക് ഡിസൈനിലുള്ള ഫോര്‍ഡ് മസ്തംഗിന്റെ സ്റ്റാന്‍ഡേഡ് സവിശേഷതകളില്‍ 19 ഇഞ്ച് വീലുകള്‍, ഓട്ടോമാറ്റിക് എച്ച്ഡി ഹെഡ്‌ലാമ്പുകള്‍, എല്‍ ഇ ഡി ടെയില്‍ലാമ്പുകള്‍, റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 9 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വോയിസ് എനേബിള്‍ഡ് സിങ്ക് 2 കണക്ടിവിറ്റി, 8 ഇഞ്ച് കളര്‍ ടച്ച് സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു.
അബ്‌സല്യൂട്ട് ബ്ലാക്ക്, ഇന്‍ഗോട്ട് സില്‍വര്‍, ഓക്‌സ്ഫഡ് വൈറ്റ്, ട്രിപ്പിള്‍ യെല്ലോ ട്രൈകോട്ട്, മാഗ്നറ്റിക്, സിഗ്നേച്ചര്‍ റേസ് റെഡ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ മസ്തംഗ് ലഭിക്കും.
5.0 ലിറ്റര്‍ വി8 എഞ്ചിന്റെ ഏറ്റവും പുതിയ എഡിഷനാണ് ഫോര്‍ഡ് മസ്തംഗിലുള്ളത്. അപ്‌ഗ്രേഡ് ചെയ്ത വാല്‍വ് ട്രെയിനും സിലിണ്ടര്‍ ഹെഡുകളും പ്രദാനം ചെയ്യുന്നത് 401 പിഎസ് കരുത്ത്, 515 എന്‍എം ടോര്‍ക്ക്, മണിക്കൂറില്‍ 250 കിലോമീറ്റര്‍ കൂടിയ സ്പീഡ്.