ക്വാറി ഉടമകള്‍ക്ക് വേണ്ടിയും എം.കെ.ദാമോദരന്‍ ഹാജരാകും

Posted on: July 14, 2016 1:00 pm | Last updated: July 14, 2016 at 2:33 pm
SHARE

m k damodaranകൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്ന നടപടി തുടരുന്നു. വെള്ളിയാഴ്ച ക്വാറി ഉടമകള്‍ക്ക് വേണ്ടിയും അദ്ദേഹം ഹൈക്കോടതിയില്‍ ഹാജരാകും. സര്‍ക്കാരിനെതിരെയുള്ള കേസിലാണ് ദാമോദരന്‍ ഹാജരാകുന്നത്.

അഞ്ച് ഏക്കറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണമെന്ന സര്‍ക്കാര്‍ ചട്ടത്തിനെതിരേയാണ് ക്വാറി ഉടമകള്‍ കോടതിയെ സമീപിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ സര്‍ക്കാര്‍ ഇടപെട്ട് നേരത്തെ പൂട്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.