Connect with us

National

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാന്‍ 'ഓപ്പറേഷന്‍ സങ്കട് മോചന്‍'

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയത്തെിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. “ഓപ്പറേഷന്‍ സങ്കട് മോചന്‍” എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കും.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി വി.കെ സിങ് ദക്ഷിണ സുഡാനിലെ ജുബയിലേക്ക് യാത്ര തിരിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഓപ്പറേഷന്റെ വിവരങ്ങള്‍ പങ്കുവെച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ റെക്കോര്‍ഡുകള്‍ പ്രകാരം ഏകദേശം 600 ഇന്ത്യക്കാരാണ് ദക്ഷിണ സുഡാനിലുള്ളത്. ഇതില്‍ 450 പേരും കലാപം രൂക്ഷമായ ജുബയിലാണ് ഉള്ളത്. വ്യോമസേനയുടെ വലിയ വിമാനമായ ഹെര്‍ക്കുലീസ് 2സി വിമാനങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യക്കാരെ ഒഴിപ്പിക്കുക.

ദക്ഷിണ സുഡാനില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യനുള്ള ഇ മെയില്‍ വിലാസവും മന്ത്രാലയം നല്‍കിയിട്ടുണ്ട്. cotnrolroomjuba@gmail.Com എന്നതാണ് വിലാസം. ഏതെങ്കിലും കാരണത്താല്‍ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ ലഭിക്കാതെ വരികയാണെങ്കില്‍ +211955589611, +211925502025, +211956942720, +211955318587 എന്നീ നമ്പറിലേക്ക് സന്ദശേങ്ങള്‍ അയച്ചാല്‍ മതിയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Latest