സാക്കിര്‍ നായിക്കിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി

Posted on: July 14, 2016 11:14 am | Last updated: July 14, 2016 at 11:14 am
SHARE

മുംബൈ: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക് ഇന്നു നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. സ്‌കൈപ് വഴി മാധ്യമപ്രവര്‍ത്തകരെ ഇന്നു കാണുമെന്നായിരുന്നു സാക്കിര്‍ നായിക് അറിയിച്ചിരുന്നത്. വരും ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം നടക്കുമെന്നും സക്കീര്‍ നായിക്കിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വിദേശത്ത് മത പ്രഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാക്കിര്‍ നായിക് സ്‌കൈപ് വഴി മുംബൈയിലെ മഹ്ഫില്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നായിരുന്നു ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്‌ടേഷന്‍ (ഐആര്‍എഫ്) പ്രതിനിധികള്‍ നേരത്തേ അറിയിച്ചിരുന്നത്.

ബംഗ്ലാദേശിലെ ധാക്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ സക്കീര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടതായുള്ള റിപ്പോര്‍ട്ടുകളാണ് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയത്. നായിക്കിന്റെ പ്രഭാഷണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. നായിക്കിന്റെ ടെലിവിഷന്‍ ചാനലിന് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.