മദ്രാസ് ഐ.ഐ.ടിയില്‍ രണ്ട് സ്ത്രീകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Posted on: July 14, 2016 10:22 am | Last updated: July 14, 2016 at 11:55 am
SHARE

iit madrasചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ രണ്ട് സ്ത്രീകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗവേഷക വിദ്യാര്‍ഥിനിയായ മഹേശ്വരി (34), ഐ.ഐ.ടിയിലെ പ്രൊഫസറുടെ ഭാര്യ ജി. വിജയലക്ഷ്മി (47) എന്നിവരാണ് മരിച്ചത്. കാമ്പസിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച വിജയലക്ഷ്മിയും ഭര്‍ത്താവും ഫിസിക്‌സ് പ്രൊഫസറുമായ ഗണേഷനും താമസിക്കുന്നത്.

ക്യാമ്പസിനകത്തുള്ള സബര്‍മതി ഹോസ്റ്റലിലാണ് പുതുച്ചേരി സ്വദേശിനിയായ മഹേശ്വരി താമസിച്ചിരുന്നത്. മഹേശ്വരിക്ക് അഞ്ച് വയസുള്ള മകനുണ്ട്. വിദ്യാര്‍ഥികളാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോട്ടുപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഐ.ഐ.ടി അധികൃതര്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അറിയിച്ചു.