പ്രൊഫ. ടി എസ് ജോണിന്റെ നിര്യാണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

Posted on: July 14, 2016 9:44 am | Last updated: July 14, 2016 at 9:44 am
SHARE

t s johnകൊച്ചി: മുന്‍ മന്ത്രിയും നിയമസഭ സ്പീക്കറുമായിരുന്ന പ്രൊഫ. ടി എസ് ജോണിന്റെ നിര്യാണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ടി എസ് ജോണിന്റെ സഹോദരിയുടെ മക്കളാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. നിയമസഭാ സ്പീക്കര്‍ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.സ്വത്തുതര്‍ക്കങ്ങളാണ് മരണത്തിനുപിന്നലെന്നാണ് ആരോപണം. കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനായ ടി എസ് ജോണ്‍ (76) കഴിഞ്ഞ മാസം ഒമ്പതിനാണ് മരിച്ചത്. അര്‍ബുദരോഗിയായി ചികിത്സയിലായിരുന്ന അദ്ദേഹം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ടി എസ് ജോണിനെ കൊച്ചി പനമ്പിള്ളി നഗറിലുള്ള ഫഌറ്റില്‍ നിന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാ മധ്യേയായിരുന്നു മരണമെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് പരാതി.