സാക്കിര്‍ നായിക്കിന് നല്‍കുന്ന പിന്തുണയില്‍ ലീഗ് ഒറ്റക്കെട്ടെന്ന് ഇ ടി

Posted on: July 14, 2016 12:32 am | Last updated: July 14, 2016 at 12:32 am
SHARE

ETപൊന്നാനി: സാക്കിര്‍ നായിക്കിന് നല്‍കുന്ന പിന്തുണയുടെ കാര്യത്തില്‍ ലീഗ് ഒറ്റക്കെട്ടാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും എം പി യുമായ ഇ ടി മുഹമ്മദ് ബഷീര്‍ ലീഗ് സാക്കിര്‍ നായിക്കിനെ പിന്തുണച്ചതിനെതിരെ കോണ്‍ഗ്രസിന്റെ ദേശിയ നേതാക്കള്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു .ഇതിനു പുറമെ ഈ അഭിപ്രായം ലീഗിന്റെതല്ല ഇ ടി യുടേത് മാത്രമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു .ഈ പശ്ചാത്തലത്തിലാണ് ഇ ടി നയം വ്യക്തമാക്കിയത് .സാക്കിര്‍ നായിക്കിന്റെ കാര്യത്തില്‍ ലീഗില്‍ ഒരഭിപ്രായം മാത്രമാണുള്ളത് .പണ്ഡിതന്‍മാരെ അനാവശ്യമായി വേട്ടയാടുന്നത് അവസാനിപ്പിക്കണം .മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമതിയെടുത്ത തീരുമാനമാണ് ഞാന്‍ പറഞ്ഞത് .ഐ എസ് പോലെയുള്ള തീവ്രവാദ ഭീകരവാദ പ്രസ്ഥാനങ്ങളെ ലീഗ് തുടക്കം മുതല്‍ എതിര്‍ത്തിട്ടുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.