പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: July 14, 2016 6:30 am | Last updated: July 14, 2016 at 12:14 am
SHARE

ആലുവ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല പഞ്ചായത്തുകാരനാണ് തന്റെ 13 ഉം 14 ഉം 16 ഉം വയസ്സുള്ള പെണ്‍ മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി എടത്തല പോലീസിന് വിവരം ലഭിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ആലുവ ഡിവൈ എസ് പി വൈ.ആര്‍ റസ്റ്റത്തിന്റ നിര്‍ദേശ പ്രകാരം ആലുവ സി ഐ. ടി ബി വിജയനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഇളയകുട്ടി ക്ലാസ് ടീച്ചറോടാണ് പിതാവ് തന്നെയും തന്റെ മൂത്ത രണ്ട് സഹോദരിമാരേയും ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആദ്യം മൂത്തകുട്ടിയേയും പിന്നീട് വളര്‍ന്ന് കൊണ്ടിരിക്കുന്ന തന്റെ കൊച്ചുകുട്ടികളേയും രാത്രികാലങ്ങളില്‍ പീഡിപ്പിക്കുകയായിരുന്നു.
ഉറങ്ങുന്ന കുട്ടികളെ സുഖമില്ലാത്ത അമ്മയുടെ അടുത്ത് നിന്നും എടുത്ത് തന്റെ മുറിയില്‍ കൊണ്ടുപോയാണ് ഈ ക്രൂരമായ കൃത്യം നടത്തിയിരുന്നത്.
സമ്മതിക്കാത്തപ്പോള്‍ പട്ടിണിക്കിടുമെന്നും പഠിക്കാന്‍ വിടില്ലെന്ന് പറഞ്ഞും, ചിലപ്പോള്‍ ക്രൂരമായി മര്‍ദിച്ചുമാണ് പ്രതി കൃത്യം ചെയ്തിരുന്നത്. മൂന്ന് കുട്ടികളുടെ പരാതിയില്‍ പ്രത്യേകം മൂന്ന് കേസുകള്‍ പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.