Connect with us

Kerala

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം: ഡി വൈ എസ് പി മാരെ ചുമതലപ്പെടുത്തണമെന്ന് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ അന്വേഷണപുരോഗതി വിലയിരുത്തുന്നതിനായി അതതു ജില്ലകളിലെ ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ ഡി വൈ എസ് പിമാരെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസും പ്രത്യേകമായി അവലോകനം ചെയ്ത് മൂന്ന് മാസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം ശ്രീമതി സന്ധ്യ ജെ എന്നിവര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തിലെ പുരോഗതി ജില്ലാ പോലീസ് മേധാവിമാര്‍ പോക്‌സോ കേസുകള്‍ക്ക് പ്രത്യേകമായി നടത്തുന്ന ക്രൈം മീറ്റിംഗുകളില്‍ വിലയിരുത്തണം. ഇത്തരം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ അതത് ജില്ലകളിലെ കുട്ടികള്‍ക്കായുളള കോടതികളിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ടിന്റെ കരട് സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മേല്‍നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest