പത്താം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

Posted on: July 14, 2016 12:10 am | Last updated: July 14, 2016 at 12:10 am
SHARE

rapeതൊടുപുഴ: പത്താം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് പിടികൂടി. വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മുക്കുടം സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം പരിശോധനക്കെത്തിയപ്പോള്‍ ഡോക്ടറുടെ പരിശോധനയില്‍ കുട്ടി നാലു മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കി.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.