മലയാളികളുടെ തിരോധാനം: സത്യാവസ്ഥ പുറത്തുകൊണ്ടുവരണം- ഐ എന്‍ എല്‍

Posted on: July 14, 2016 6:00 am | Last updated: July 14, 2016 at 12:00 am
SHARE

തിരുവനന്തപുരം: ഏതാനം മലയാളി കുടുംബങ്ങളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങളും ദുരൂഹതയും സത്യസന്ധമായ പോലീസ് അന്വേഷണത്തിലൂടെ നീക്കണമെന്നും സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും ഐ എന്‍ എല്‍ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആരെങ്കിലും ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം ആശങ്കാജനകമാണ്. പൊതുസമൂഹം ഒറ്റക്കെട്ടായാണ് അതിനെ നേരിടേണ്ടത്. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ചിലര്‍ കുപ്രചാരണം നടത്തുന്നത് ഗൗരവത്തോടെ കാണണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആര്‍ജവമുള്ളതാണെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.
ബി ഹംസഹാജി അധ്യക്ഷത വഹിച്ചു. അഹ്മദ് ദേവര്‍കോവില്‍, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എന്‍ കെ അബ്ദുല്‍ അസീസ്, എം എം മാഹിന്‍, വി പി കൊച്ചുമുഹമ്മദ്, അജിത് കുമാര്‍ ആസാദ് പ്രസംഗിച്ചു.