ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍; 34 റോഡുകളും ആറ് ബൈപാസുകളും

Posted on: July 14, 2016 5:54 am | Last updated: July 13, 2016 at 11:55 pm
SHARE

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് 1267 കോടി രൂപയുടെ പദ്ധതികള്‍ കൂടി ബജറ്റിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചക്ക് മറുപടി പറയുമ്പോഴാണ് പുതിയ പാലങ്ങളും റോഡുകളും ഉള്‍പ്പെടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ഒന്‍പത് കുടിവെള്ള പദ്ധതികള്‍ക്കും 34 റോഡുകള്‍ക്കും ആറ് ബൈപ്പാസുകള്‍ക്കും പണം അനുവദിച്ചു.
ചീക്കോട് – ബേപ്പൂര്‍ കുടിവെള്ള പദ്ധതി, കുണ്ടൂര്‍തോട് നവീകരണം, ചാത്തന്നൂര്‍ കല്ലുവാതില്‍ക്കല്‍ കുടിവെള്ള പദ്ധതി, പട്ടുവം ജപ്പാന്‍കുടിവെള്ള പദ്ധതി രണ്ടാംഘട്ടം, അമ്പലപ്പാറ – നച്ചനാട്ടുകര കുടിവെള്ള പദ്ധതി, ചിറ്റൂര്‍ – മൂലത്തറ – റൈറ്റ് ബാങ്ക് കനാല്‍, പുതുക്കാട് – കാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ്, താനൂര്‍ കുടിവെള്ള പദ്ധതി, തൃപ്പുണിത്തുറ – അന്ധകാരത്തോട് നവീകരണം എന്നിവയാണ് പുതിയ കുടിവെള്ള പദ്ധതികള്‍.
രാമക്കല്‍മേട് – കമ്പംമേട്ട് – വണ്ണപ്പുറം, കല്ലടക്ക – പെര്‍ള – ഉക്കിനടുക്ക റോഡ്, കല്ലടുക്ക – ചര്‍ക്കള, കിളിയളം – വരഞ്ഞൂര്‍ റോഡ്, വെള്ളോറ – കടുക്കാരം , വെള്ളൂര്‍ – പടിയോട്ട് ചാല്‍ റോഡ്, അരയിടത്തുപാലം – കാരന്തൂര്‍, കളന്തോട് – കുളിമാട്, വളാഞ്ചേരി റിംഗ് റോഡ്, കുറ്റിപ്പുറം – തൃത്താല – പട്ടാമ്പി – ഷൊര്‍ണ്ണൂര്‍ റോഡ്, എം ഇ എസ് – പയ്യനടം, ചാത്തന്‍മാസ്റ്റര്‍ റോഡ്, കൃഷ്ണപ്പടി – ഷൊര്‍ണ്ണൂര്‍, പത്തംകുളം – വാണിയംകുളം, അടയ്ക്കാപുത്തൂര്‍ – കല്ലുവഴി, കളമശ്ശേരി (ആലുവ) – സീപോര്‍ട്ട് – എയര്‍ പോര്‍ട്ട് റോഡ്, ആമയൂര്‍, നിള ഹോസ്പിറ്റല്‍ – ഷൊര്‍ണ്ണൂര്‍ ഐ പി ടി, ശാസ്താംകോട്ട – കൊട്ടാരക്കര – നീലേശ്വരം – കോടതിസമുച്ഛയം, ആയൂര്‍ – ഇത്തിക്കര റോഡിന്റെ രണ്ടാംഘട്ട വികസനം, ചെറുന്നിയൂര്‍ – ഒറ്റൂര്‍ – മണമ്പൂര്‍ – കിളിമാനൂര്‍ റോഡ്, വാമനപുരം – ചിറ്റാര്‍ റോഡ്, വാക്കേത്തറ – കല്ലറ – കപിക്കാട്, മന്ന – കുറ്റ്യേരി – വെള്ളാവ് – കാട്ടാമ്പള്ളിക്കടവ് – തടിക്കടവ്, മലപ്പട്ടം പറമ്പ് – കണിയാര്‍ വയല്‍ – അഡുവാപ്പുറം – പാവന്നൂര്‍മൊട്ട റോഡ്, തങ്കളം – കാക്കനാട് നാലുവരി പാത, കൊല്ലാട് – പുന്നക്കച്ചുങ്കം, ബാലുശ്ശേരി ബസ് സ്റ്റാന്റ് – ബ്ലോക്ക് ബൈപ്പാസ്, കോങ്ങാട് – മണ്ണാര്‍ക്കാട് – ടിപ്പുസുല്‍ത്താന്‍ റോഡ്, ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ, വിലങ്ങാട് – വാളൂക്ക് – കുമ്പളച്ചോല – കുളങ്ങരത്ത്, തൊട്ടില്‍ പാലം – കുണ്ടുതോട് , ഉമയനെല്ലൂര്‍ – കല്ലുവെട്ടാന്‍കുഴി – താഹ – കരിക്കോട് – കേരളപുരം തമ്മനം – പുല്ലപ്പടി റോഡ് എന്നിവക്കാണ് പുതുതായി പണം അനുവദിച്ചത്.
പണ്ടാരപ്പറമ്പ് ഉണ്ടോടിക്കടവ്, താമരശ്ശേരി ബൈപാസ് നിര്‍മ്മാണം, പെരുമ്പാവൂര്‍ ബൈപ്പാസ്, കരുനാഗപ്പള്ളി ബൈപ്പാസ്, പൊന്മുണ്ടം ബൈപ്പാസ് മൂന്നാം റീച്ച്, പള്ളാത്തുരുത്തി – കിഴക്കന്‍ ബൈപാസ് റോഡ് എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തി. എലത്തൂര്‍ – കോരപ്പുഴ, കണ്ണന്‍കുണ്ട് , ശ്രീധരിപാലം, പറയന്‍കടവ് പാലം, മുറിഞ്ഞപുഴ – ചെമ്പുവാലേല്‍പാലം, അറക്കടവ് പാലം, മങ്കരപ്പാലം, പുനൂര്‍ ടൗണ്‍ പാലം, നെയ്യാറ്റിന്‍കര – മുള്ളറവിള ആയയില്‍ പാലം, തേറണ്ടി പാലത്തിന് പകരം കാട്ടാമ്പള്ളി പാലം, പുലിക്കാട്ട് കടവ് പാലത്തിന് പകരം തിരുനെല്ലി നിട്ടറ പാലം എന്നീ പാലങ്ങളും ഉള്‍പ്പെടുത്തി.
കൊടുവള്ളി സിറാജ് ഫ്‌ളൈ ഓവര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ജംഗ്ഷന്‍, കൊടുമണ്ട , അയത്തില്‍ ജംഗ്ഷന്‍, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവറുകളും കുട്ടിക്കുളം, ഇരവിപുരം, താനൂര്‍ ടൗണ്‍ – തെയ്യാല, തലശ്ശേരി കൊടുവള്ളി എന്നിവിടങ്ങളില്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജുകളും പ്രഖ്യാപിച്ചു.