ആരോഗ്യവും ചിന്താശക്തിയുമുളള യുവ പ്രതിഭകളെ വാര്‍ത്തെടുക്കും: കായികമന്ത്രി

Posted on: July 13, 2016 11:59 pm | Last updated: July 13, 2016 at 11:59 pm
SHARE

ep jayarajanതിരുവനന്തപുരം: ആരോഗ്യവും ചിന്താശക്തിയുമുളള യുവപ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും കായിക യുവജനകാര്യവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാനസികവും കായികവുമായ ആരോഗ്യത്തിന് ഉതകുന്ന പ്രത്യേക പരിശീലനമാണ് ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് അനുസരിച്ച് കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഈ പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എം എല്‍ എ വി എസ് ശിവകുമാര്‍ അധ്യക്ഷനായിരുന്നു. മേയര്‍ വി കെ പ്രശാന്ത് മുഖ്യ അതിഥിതിയായിരുന്നു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.