Connect with us

National

നബാം ടൂക്കി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: നബാം ടുകി അരുണാചല്‍ ്രപദേശ് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റു. ഡല്‍ഹിയിലെ അരുണാചല്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. അരുണാചല്‍പ്രദേശില്‍ വിമതരെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ടുകി വീണ്ടും ചുമതലയേറ്റത്. രാഷ്ട്രപതിഭരണം റദ്ദാക്കി സുപ്രീംകോടതി പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനര്‍നിയമിച്ചിരുന്നു. ജസ്റ്റീസ് കെ.എസ്. കെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സര്‍ക്കാരിന്റെ അഭാവത്തില്‍ ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവയ്ക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അവകാശമില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. വിമതരും പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭയ്ക്ക് പുറത്ത് യോഗം ചേര്‍ന്ന് സ്പീക്കറെ പുറത്താക്കിയ നടപടിയും സുപ്രീം കോടതി മരവിപ്പിച്ചു. സ്പീക്കറെ പുറത്താക്കിയ നടപടിക്ക് ഗവര്‍ണര്‍ നേരത്തെ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.