മലയാളി താരം കെ.ടി ഇര്‍ഫാന് ഒളിമ്പിക് യോഗ്യതയില്ല

Posted on: July 13, 2016 7:12 pm | Last updated: July 14, 2016 at 9:18 am
SHARE

kt irfanബാംഗ്ലൂര്‍: മലയാളി താരം കെ.ടി ഇര്‍ഫാന് ഒളിമ്പിക് യോഗ്യതയില്ല. ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ യോഗ്യത നേടിയെങ്കിലും ആദ്യ മൂന്ന് സ്ഥാനം നേടിയ മൂന്ന് പേരോടൊപ്പമെത്താന്‍ സാധിക്കാത്തതാണ് ഇര്‍ഫാന് ഒളിമ്പിക് യോഗ്യത നഷ്ടമാക്കിയത്. മികച്ച പ്രകടനം നടത്താനാവാത്തതിനെ തുടര്‍ന്ന് ഇര്‍ഫാനെ തഴയുകയായിരുന്നു. കാല്‍മുട്ടിലെ പരിക്കുമൂലം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇര്‍ഫാന്‍ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് സ്വദേശിയായ ഇര്‍ഫാന്‍ 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 20 കിലോമീറ്റര്‍ നടത്തമത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചിരുന്നു.