Connect with us

Gulf

ഡോ. ഹമദ് അല്‍ കുവാരിക്ക് ഇറ്റാലിയന്‍ യൂനിവേഴ്‌സിറ്റി ഡിലിറ്റ്

Published

|

Last Updated

ഡോ. ഹമദ് അല്‍ കുവാരി

ദോഹ: ഖത്വര്‍ മുന്‍ സാംസ്‌കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിക്ക് ഇറ്റാലിയന്‍ സര്‍വകലാശാലയുടെ ഹോണററി ഡോക്ടറേറ്റ്. യൂനിവേഴ്‌സിറ്റി ഓഫ് റോം ടോര്‍ വെര്‍ഗാറ്റയുടെ സയന്‍സ് കൗണ്‍സിലാണ് തീരുമാനമെടുത്തത്. യുനസ്‌കോ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കുള്ള ഖത്വറിന്റെ സ്ഥാനാര്‍ഥികൂടിയ ഡോ. ഹമദിന്റെ കലാ, സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ കണക്കിലെടുത്താണ് സര്‍വകലാശാലയിലെ ഫിലോസഫി, ലിറ്ററേച്ചര്‍ ആര്‍ട്ട് വകുപ്പ് ഡോക്ടറേറ്റ് നല്‍കുന്നത്.
വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള മനസിലാക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന മഹത് വ്യക്തിത്വങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും സര്‍വകലാശാല തീരുമാനച്ചതിനു പിറകേയാണ് ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിക്ക് ഡോക്ടറേറ്റ് നല്‍കുന്നത്. ഡോ. അല്‍ കുവാരിയുടെ പാരീസിലെയും യു എന്നിലെയും പ്രവര്‍ത്തനങ്ങളും ഖത്വര്‍ കലാ, സാംസ്‌കാരിക, പൈതൃക മന്ത്രിയെന്ന നിലയിലുള്ള സേവനങ്ങളും ഖത്വരി സംസ്‌കാരത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതായിരുന്നുവെന്ന് സര്‍വകലാശാല വിലയിരുത്തി. മറ്റു സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെയും സര്‍വകലാശാല പ്രശംസിച്ചു. നിലവില്‍ അമീറിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ഡിംസബറില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്ടറേറ്റ് പദവി ഏറ്റുവാങ്ങും. രാജ്യാന്തര സഹകരണങ്ങളില്‍ സാംസ്‌കാരിക മേഖലയ്ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. ഇറ്റാലിയന്‍ പാര്‍ലമെന്റിലെ കള്‍ച്ചറല്‍ കമ്മിറ്റിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യുനസ്‌കോ ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.

Latest