ദുബൈ കസ്റ്റംസിന് 22 ലക്ഷം ഇടപാടുകള്‍

Posted on: July 13, 2016 6:26 pm | Last updated: July 13, 2016 at 6:44 pm
SHARE

dubai costomsദുബൈ: ദുബൈ കസ്റ്റംസ് ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 22 ലക്ഷം വ്യവഹാരങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ നേരിയ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യമായും 19 ഇന സേവനങ്ങളാണ് നിലവിലുള്ളത്. കര, വ്യോമ, ജല മാര്‍ഗത്തില്‍ നിന്നാണ് ഇവയേറെയും. ആറ് വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ സുഗമമാക്കിയത്. ദുബൈ ട്രൈഡ്, ബി 2 ജി, ദുബൈ കസ്റ്റംസിന്റെ വോര്‍ട്ടല്‍, സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ സേവനങ്ങള്‍ സുഗമമാക്കി.
ഈ വര്‍ഷത്തെ ആദ്യപാദത്തിന്റെ പകുതിയിലെ കസ്റ്റംസ് ഇടപാടുകളിലെ വര്‍ധനവ് യു എ ഇയുടെ സമ്പദ്ഘടന വളര്‍ച്ച പ്രാപിക്കുന്ന ലക്ഷ്ണമാണ് ചൂണ്ടിക്കാട്ടുന്നത്. കസ്റ്റംസ് ആന്‍ഡ് ഫ്രീസോണ്‍ കോര്‍പറേഷന്‍ ചെയര്‍മാനും സി ഇ ഒയുമായ സുല്‍ത്താന്‍ അഹ്മദ് ബന്‍ സുലൈം വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിലും പ്രാദേശികമായും കസ്റ്റംസ് വ്യാപാരത്തില്‍ മുഖ്യ പങ്കാണ് ദുബൈ കസ്റ്റംസ് വഹിക്കുന്നത്.
എല്ലാ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മൂല്യവര്‍ധിത സേവനങ്ങളും ഏകോപനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച വരുമാനം നേടി സംതൃപ്തി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.