Connect with us

Gulf

മേല്‍ക്കൂര ഇടിഞ്ഞുവീണ്ടു; 16 അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Published

|

Last Updated

റാസല്‍ ഖൈമ: വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വദേശി ഭവനത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ സംഭവത്തില്‍ കുടുംബത്തിലെ 16 അംഗങ്ങളും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.
മേല്‍ക്കൂര ഇടിഞ്ഞുവീണ അന്നേരം ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത മുറികളില്‍ പലരും കിടന്നുറങ്ങുന്നുണ്ടായിരുന്നു, ഉമ്മു ഫഹിം എന്നറിയപ്പെടുന്ന അമ്പത്തിയഞ്ചു വയസ്സുകാരിയായ കുടുംബനാഥ മറിയം റഷീദ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ഫില്യ മേഖലയിലെ സ്വദേശി ഭവനത്തിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്. പകല്‍ സമയത്ത് കുട്ടികളേറെയും ആശ്രയിക്കുന്ന മുറിയാണിത്. ഫ്രിഡ്ജ്, ഇസ്തിരി, വസ്ത്രങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനാണ് മുറി ഉപയോഗിച്ചുവരുന്നത്. ശൈഖ് സായിദ് ഹൗസിംഗ് പദ്ധതിയനുസരിച്ച് ഭവന നിര്‍മാണത്തിന് തങ്ങള്‍ക്ക് സഹായം ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് രക്ഷപ്പെടുകയായിരുന്നു.
ഇനിയും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഒന്നര ലക്ഷത്തിലധികം ആവശ്യമുണ്ട്. തന്റെ ഭര്‍ത്താവിന് 11,000 ദിര്‍ഹം മാസം പെന്‍ഷന്‍ തുക ലഭിക്കുന്നതില്‍ നിന്ന് ജീവിത ചെലവുകളും ബാക്കിയുള്ള ഭവന നിര്‍മാണത്തിന്റെ പൂര്‍ത്തീകരണവും ഒപ്പം നടക്കില്ലെന്നും ഉമ്മു ഫഹിം പറഞ്ഞു. 2014 പെബ്രുവരിയില്‍ പത്തംഗ കുടുംബം വീടിന്റെ മേല്‍കൂര ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. 33 വര്‍ഷം പഴക്കമുള്ള ഭവനത്തിന്റെ മേല്‍ക്കൂരയാണ് അന്ന് പൊളിഞ്ഞുവീണത്. കുടുംബാംഗങ്ങള്‍ കിടന്നുറങ്ങുന്ന റൂമിന്റെ മറുഭാഗത്താണ് ഇടിഞ്ഞു വീണതെന്നതിനാല്‍ കുടുംബം മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. റാസല്‍ ഖൈമയുടെ വടക്കന്‍ മേഖലയില്‍ ശാം പ്രദേശത്തെ ബിന്‍ കിസിയിലായിരുന്നു അപകടം.

Latest