കൊച്ചിയില്‍ ഡീസല്‍ ഓട്ടോകള്‍ക്ക് ഇനി മുതല്‍ പെര്‍മിറ്റില്ല

Posted on: July 13, 2016 6:11 pm | Last updated: July 13, 2016 at 6:11 pm
SHARE

autoകൊച്ചി: കൊച്ചി നഗരത്തില്‍ ഇനി ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല. ഗതാഗത കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഡീസല്‍ ഓട്ടോകളിലൂടെയുള്ള മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിലുള്ള ഡീസല്‍ ഓട്ടോകളെ ഘട്ടംഘട്ടമായി എല്‍പിജി, സിഎന്‍ജി തലത്തിലേക്ക് മാറ്റും.