സാക്കിര്‍ നായിക്: ലീഗ് നിലപാടിനെ തള്ളി കോണ്‍ഗ്രസ്

Posted on: July 13, 2016 4:55 pm | Last updated: July 14, 2016 at 10:48 am
SHARE

zakir naikന്യൂഡല്‍ഹി: സാക്കിര്‍ നായികിന്റെ കേന്ദ്ര സര്‍ക്കാര്‍ അകാരണമായി വേട്ടയാടുന്നുവെന്ന ലീഗ് നിലപാടിനെ കോണ്‍ഗ്രസ് തള്ളി. ലീഗ് നിലപാടിനെ എതിര്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പിടി തോമസ് എംഎല്‍എയും ലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു.

സാക്കിര്‍ നായികിനെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹത്തിന് ലീഗ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി പ്രമേയത്തിലൂടെ വ്യക്തമാക്കിയിരുന്നു. യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇടി മുഹമ്മദ് ബഷീറാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരുന്നത്.