കൊലപാതകത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നെന്ന് എം ടി രമേശ്

Posted on: July 13, 2016 2:56 pm | Last updated: July 13, 2016 at 2:56 pm
SHARE

MT RAMESHതിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കുകയാണെന്ന് ബിജെപി സംസഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണം അദ്ദേഹം ഈ വിഷയത്തെ എത്രത്തോളം ലാഘവത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണെന്നും രമേശ് കുറ്റപ്പെടുത്തി.

സംഭവത്തില്‍ ഇത്തരത്തിലൊരു വിശദീകരണം നല്‍കിയ പിണറായി കൊലപാതകികള്‍ ആരെന്നു കൂടി വ്യക്തമാക്കാന്‍ തയാറാകണമെന്നും ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ശാന്തമായത് പിണറായിയുടെ മുഖം മാത്രമാണെന്നും എം.ടി.രമേശ് പറഞ്ഞു.