Connect with us

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസിന്റെ പ്രാഥമിക അന്വേഷണം അന്വേഷണം പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം വിജിലന്‍സിന് തന്നെ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം
പൂര്‍ത്തിയാക്കുന്നതിന് ഇരുപത് ദിവസത്തെ സമയം കൂടി വേണമെന്ന് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും നിരവധി രേഖകള്‍ പരിശോധിച്ചതായും വിജിലന്‍സ്, കോടതിയെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് ആയിരിക്കെ വി.എസ്.അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ പ്രാഥമികാന്വേഷണം നടത്താനും തെളിവു ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുമാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.