ഹിലരിക്ക് പിന്തുണയുമായി ബേര്‍ണി സാന്‍ഡേഴ്‌സ്

Posted on: July 13, 2016 10:22 am | Last updated: July 13, 2016 at 10:22 am
SHARE

HILLARY CLINTONവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് ബേര്‍ണി സാന്‍ഡേഴ്‌സിന്റെ പിന്തുണ. ഹിലരി അമേരിക്കന്‍ പ്രസിഡന്റ് ആവുന്നതിന് തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഹിലരിക്ക് ഉറപ്പ് നല്‍കി. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണിന്റെ മുഖ്യ എതിരാളിയായിരുന്നു വെര്‍മുണ്ട് സെനറ്ററായ ബേര്‍ണി സാന്‍ഡേഴ്‌സ്. ഹിലരിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് സാന്‍ഡേഴ്‌സ് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഹിലരി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചപ്പോഴും തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറില്ലെന്നുമായിരുന്നു സാന്‍ഡേഴ്‌സിന്റെ നിലപാട്. ഈ നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഒടുവിലത്തെ പ്രഖ്യാപനം.

ഹിലരിയെ പിന്തുണച്ച ബേണി സാന്‍ഡേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വക്രബുദ്ധിക്കാരിയായ ഹിലരിക്കുള്ള സാന്‍ഡേഴ്‌സിന്റെ പിന്തുണ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരക്കാര്‍ യുഎസ് ബഹുരാഷ്ട്ര കുത്തക ബാങ്കായ ഗോള്‍ഡ്മാന്‍ സാചസിനെ പിന്തുണക്കുന്നത് പോലെയെന്ന് ട്രംപ് പരിഹസിച്ചു.