Connect with us

National

സാക്കിറിന്റെ ധനസ്രോതസ്സുകള്‍ അന്വേഷിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സക്കീര്‍ നായിക്കിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നായിക്കിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ് സംബന്ധിച്ച അന്വേഷണമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചത്. 2012 മുതല്‍ സംഘടന 15 കോടിയോളം രൂപയാണ് സമാഹരിച്ചത്. ബ്രിട്ടന്‍, സഊദി എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും സംഘടനക്ക് പണം എത്തുന്നത്. സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.