Connect with us

International

യു എസ് രഹസ്യങ്ങള്‍ പുറത്തുവിട്ട മാന്നിംഗ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ അടങ്ങുന്ന സൈനിക രഹസ്യങ്ങള്‍ പുറത്ത് വിട്ട് ചെല്‍സിയ മാന്നിംഗ് ആത്മഹത്യക്ക് ശ്രമിച്ചു. 35 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മാന്നിംഗ് കഴിഞ്ഞ ആഴ്ച ആത്മഹത്യാ ശ്രമം നടത്തിയതായി മാന്നിംഗിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. 28 വയസ്സുള്ള മാന്നിംഗ് നേരത്തേ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മാന്നിംഗ് 2013ലാണ് 7,00,000 രഹസ്യ രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സിന് നല്‍കിയത്.
മാന്നിംഗ് ജയിലില്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ലെന്നാണ് അഭിഭാഷക വൃന്ദം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മെഡിക്കല്‍ സംഘത്തിന്റെ തീവ്രപരിചരണത്തിലാണ് മാന്നിംഗെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. മാന്നിംഗ് ചോര്‍ത്തി നല്‍കിയ രഹസ്യ വിവരങ്ങള്‍ അമേരിക്കയുടെ നിരവധി ഗൂഢപദ്ധതികള്‍ പുറത്തുകൊണ്ടുവരുന്നതായിരുന്നു.

Latest