Connect with us

National

അഞ്ച് കോടി വൃക്ഷത്തൈകള്‍ ഒറ്റ ദിവസം വെച്ചുപിടിപ്പിച്ച് ഉത്തര്‍ പ്രദേശ് ലോക റെക്കോര്‍ഡിലേക്ക്

Published

|

Last Updated

ലക്‌നോ: അഞ്ച് കോടി വൃക്ഷത്തൈകള്‍ ഒറ്റ ദിവസം വെച്ചുപിടിപ്പിച്ച് ഉത്തര്‍ പ്രദേശ് ലോക റെക്കോര്‍ഡിലേക്ക്. സംസ്ഥാനത്തുടനീളം ദശലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നത്. നിലവില്‍ 2013ല്‍ 847,275 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച പാക്കിസ്ഥാനാണ് ഈ റെക്കോഡിന് ഉടമ. ഉത്തര്‍ പ്രദേശില്‍ ഇന്നലെ നടന്ന തൈകള്‍ നടുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികളും നിയമസഭാംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീട്ടമ്മമാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ എട്ട് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ദേശീയപാതയോരം, റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം, വനമേഖലകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും തൈകള്‍ നട്ടത്. അഞ്ച് കോടി വൃക്ഷത്തൈകള്‍ നടുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.