ഒറ്റപ്പാലം ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളില്‍ സിറാജ് അക്ഷരദീപം

Posted on: July 12, 2016 11:58 pm | Last updated: July 12, 2016 at 11:58 pm
SHARE
ഒറ്റപ്പാലം ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളില്‍ അക്ഷരദീപം പദ്ധതി സ്‌കൂള്‍ ലീഡര്‍ സ്വഫ്‌വാന് പത്രം നല്‍കി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്           കെ കെ കുഞ്ഞന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഒറ്റപ്പാലം ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളില്‍ അക്ഷരദീപം പദ്ധതി സ്‌കൂള്‍ ലീഡര്‍ സ്വഫ്‌വാന് പത്രം നല്‍കി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ കുഞ്ഞന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: വായനാവാരത്തിന്റെ ഭാഗമായി കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് സിറാജ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അക്ഷരദീപം പദ്ധതിക്ക് ഒറ്റപ്പാലം ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ കുഞ്ഞന്‍ സ്‌കൂള്‍ ലീഡര്‍ സ്വഫ്‌വാന് കോപ്പി നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എന്‍ ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സിദ്ദീഖ് സഖാഫി അല്‍കാമിലി ഉദ്ഘാടനം ചെയ്തു. സിറാജ് ഫീല്‍ഡ് എക്‌സിക്യൂട്ടീവ് പി അബ്ദുല്‍ ഹമീദ് അന്‍വരി പദ്ധതി വിശദീകരിച്ചു. ഇസ്‌ലാമിക് ഹെഡ് അഹ്മദ് സഖാഫി, ലൈബ്രേറിയന്‍ വിജയകുമാര്‍, മുരളീധരന്‍ മാസ്റ്റര്‍, രമേശ് ബേബി, എസ് വൈ എസ് സോണ്‍ വൈ. പ്രസിഡന്റ് വീരാന്‍ അല്‍ ഹസനി, അബ്ദുര്‍റഹ്മാന്‍ ജൗഹരി പ്രസംഗിച്ചു. വൈ. പ്രിന്‍സിപ്പല്‍ ഉമര്‍ മാസ്റ്റര്‍ ഓങ്ങല്ലൂര്‍ സ്വാഗതവും സിറാജ് ഏജന്റ് മൂസ വി പി നന്ദിയും പറഞ്ഞു.