മാനദണ്ഡങ്ങള്‍ പാലിച്ചില്ല: കൊച്ചിയിലെ താജ് വിവാന്ത ബാര്‍ പൂട്ടി

Posted on: July 12, 2016 8:26 pm | Last updated: July 12, 2016 at 8:26 pm
SHARE

taj-hotelതിരുവനന്തപുരം: താജ് ഹോട്ടല്‍ ശൃഖലയുടെ കീഴിലുള്ള രണ്ട് ഹോട്ടലുകളിലെ ബാറുകള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് പൂട്ടി. കൊച്ചിയിലെ താജ് വിവാന്ത, കോഴിക്കോട്ടെ താജ് ഗേറ്റ്‌വേ എന്നീ ബാറുകളാണ് പൂട്ടിയത്. ബാറുകള്‍ നവീകരിക്കാത്തതിനെ തുടര്‍ന്നാണ് ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്.

കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇവിടെ പരിശോധന നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ബാറുകള്‍ നവീകരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും നവീകരിക്കാത്തതിനെ തുടര്‍ന്നാണ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. അതേസമയം ഇരുബാറുകളും ഫൈവ്സ്റ്റാര്‍ പദവിക്ക് യോഗ്യമല്ലെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.