ഇറ്റലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണം 20 ആയി;36 പേര്‍ക്ക് പരിക്ക്

Posted on: July 12, 2016 8:17 pm | Last updated: July 12, 2016 at 8:17 pm
SHARE

italy train crashറോം: തെക്കന്‍ ഇറ്റലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 36 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീരദേശ നഗരമായ ബാരിക്കും ബര്‍ലേറ്റയ്ക്കും ഇടയിലായിരുന്നു അപകടം. പ്രാദേശിക സമയം 11.30ന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നേര്‍ക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു ട്രെയിനുകള്‍ക്കും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.