റിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

Posted on: July 12, 2016 2:25 pm | Last updated: July 13, 2016 at 9:15 am
SHARE

SREEJESHന്യൂഡല്‍ഹി: റിയോ ഒളിന്പിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പി.എസ്.ശ്രീജേഷ് നയിക്കും. പതിനാറംഗ ടീമിനെയാണ് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സ് ടിമിനെ നയിക്കുന്ന ആദ്യ മലയാളിയാണ് ശ്രീജേഷ്. ചാമ്പ്യന്‍സ് ട്രോഫില്‍ ഇന്ത്യയെ നയിച്ച ശ്രീജേഷിന്റെ ടീം വെള്ളി നേടിയിരുന്നു. ഈ പ്രകടനമാണ് ഒരിക്കല്‍ കൂടി ടീമിനെ നയിക്കാന്‍ ശ്രീജേഷിന് അവസരമൊരുക്കിയത്.

മുന്‍ ക്യാപ്ടന്‍ സര്‍ദാര്‍ സിംഗിനെ മറികടന്നാണ് ശ്രീജേഷിനെ തിരഞ്ഞെടുത്ത്. സിംഗും ടീമിലുണ്ട്. ലൈംഗിക വിവാദത്തില്‍പെട്ട  സര്‍ദാര്‍ സിംഗ് ടീമില്‍ തിരിച്ചെത്തിയെങ്കിലും നായകപദവി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. രണ്ടു വര്‍ഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്.  2006 മുതല്‍ ടീമിലെ സാന്നിദ്ധ്യമാണ് ശ്രീജേഷ്. ഇന്ത്യയുടെ വനിതാ ടീമിനെ സുശീലാ ചാനുവാണ് നയിക്കുക.