വിദ്വേഷ പ്രാസംഗികര്‍ സമൂഹത്തിന് ഭീഷണി: പ്രധാനമന്ത്രി

Posted on: July 11, 2016 10:38 pm | Last updated: July 12, 2016 at 12:03 pm
SHARE
പ്രധാനമന്ത്രി നരേന്ദ്ര മോഡി കെനിയയിലെ നെയ്റോബിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോഡി കെനിയയിലെ നെയ്റോബിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

നെയ്‌റോബി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീവ്രവാദ ആശയങ്ങള്‍ക്ക് എതിരെ യുവാക്കര്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെനിയയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നെയ്‌റോബി യൂനിവേഴ്‌സറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു.

തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും അവരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയയും ചെയ്യുന്നത് അപലപനീയമാണെന്ന് പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയും വിദ്വേഷവുമില്ലാത്ത ലോകം സാധ്യമാകണം. സാമ്പത്തിക പുരോഗതിയുടെ ഗുണഗണങ്ങള്‍ സാക്ഷാത്കരിക്കണമെങ്കില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിന് മതമോ ജാതിയോ വര്‍ഗമോ മൂല്യങ്ങളോ ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.