താന്‍ മാധ്യമ വിചാരണയുടെ ഇരയെന്ന് സാക്കിര്‍ നായിക്ക്

Posted on: July 11, 2016 9:11 pm | Last updated: July 12, 2016 at 10:34 am
SHARE

zakir naik EPSമുംബൈ: മാധ്യമ വിചാരണയുടെ ഇരയാണ് താനെന്ന് പ്രാസംഗികന്‍ സാക്കിര്‍ നായിക്ക്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സഊദിയില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രസ്താവനകളെ അവര്‍ ദുരുപയോഗം ചെയ്യുകയാണ്. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.