വാനിയുടെ വധം: പാക്കിസ്ഥാന്‍ നടുക്കം രേഖപ്പെടുത്തി

Posted on: July 11, 2016 7:25 pm | Last updated: July 11, 2016 at 7:25 pm
SHARE

nawaz-sharif.jpg.image.784.410ഇസ്ലാമാബാദ്: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ മുസാഫര്‍ വാനിയുടെ വധത്തില്‍ പാക്കിസ്ഥാന്‍ നടുക്കം രേഖപ്പെടുത്തി. വാനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നും പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അക്രമങ്ങള്‍ തടയാനെന്ന പേരില്‍ വിഘടനവാദി നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. സ്വയം നിര്‍ണയാവകാശം വേണമെന്ന ജമ്മു കാശ്മീര്‍ ജനതയുടെ ആവശ്യം അടിച്ചമര്‍ത്തലിലൂടെ തടയാനാകില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.