ഐസ് ബന്ധം: സാമുദായിക ധ്രുവീകരണം ശരിയല്ലെന്ന് എ കെ ആന്റണി

Posted on: July 11, 2016 7:18 pm | Last updated: July 11, 2016 at 10:38 pm
SHARE

a-k-antony-759തിരുവനന്തപുരം: ഇസ്‌ലാമിക് സ്റ്റേറ്റ് ബന്ധം( ഐ എസ്) ആരോപിച്ച് സാമുദായിക ധ്രുവീകരണം നടത്തുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കാണാതായവരെല്ലാം ഐ എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ കൂടി പരിഗണിച്ച് വേണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്താനെന്നും ആന്റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഏതാനും ചെറുപ്പക്കാര്‍ ഐ എസിലേക്ക് പോയിട്ടുണ്ടെന്ന പേരില്‍ മുസ്‌ലിം സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരവും പ്രതിഷേധകരവുമാണ്. മലയാളികളുടെ തിരോധാനത്തില്‍ ആശങ്കയുണ്ട്. ഐ എസ് പോലുള്ള വിപത്തുകള്‍ക്കെതിരെ ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.