മലയാളികള്‍ ഇസിലില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കിരണ്‍ റിജ്ജു

Posted on: July 11, 2016 2:09 pm | Last updated: July 11, 2016 at 2:09 pm
SHARE

kiran rijjuന്യൂഡല്‍ഹി: കാണാതായ മലയാളികള്‍ ഇസിലില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. കൃത്യമായ വിവരങ്ങള്‍ ലഭിച്ച ശേഷം ആഭ്യന്തര മന്ത്രാലയം പ്രതികരിക്കാമെന്നും കിരണ്‍ റിജ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കാണാതായവരില്‍ കാസര്‍കോട് നിന്ന് 17 പേരും പാലക്കാട് നിന്ന് 4 പേരും ഇസിലില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതില്‍ കാസര്‍കോട് തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ ഫിറോസ് ഖാനെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുംബൈയില്‍ നിന്ന് പിടികൂടി.