സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍

Posted on: July 11, 2016 1:03 pm | Last updated: July 11, 2016 at 7:19 pm
SHARE

mk damodaranകൊച്ചി: ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട കേസിലാണ് എംകെ ദാമോദരന്‍ ഹാജരായത്. കേസില്‍ മാര്‍ട്ടിന്റെ വാദം കൂടി കേട്ടതിന് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്ന് എംകെ ദാമോദരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ലോട്ടറി മാഫിയക്കാരനായ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായത് വിവാദമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോള്‍ നിയമോപദേശം നല്‍കുക മാത്രമാണ് തന്റെ കടമയെന്നും അത് ഒരിക്കലും തന്റെ തോഴില്‍ മേഖലയെ സ്വാധീനിക്കുന്ന ഘടകമല്ലെന്നുമായിരുന്നു എംകെ ദാമോദരന്റെ നിലപാട്.