Connect with us

Kerala

പാറ്റൂര്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ ചട്ടലംഘനമെന്ന് സിഎജി

Published

|

Last Updated

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ ഫ്ലാറ്റ് നിര്‍മിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. 14.40 സെന്റ് പുറമ്പോക്ക് ഭൂമി കയേറിയാണ് ഫ്ലാറ്റ് നിര്‍മിച്ചതെന്ന് സിഎജി കണ്ടെത്തി. കയേറ്റം തടയുന്നതില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

പാറ്റൂരില്‍ 21 വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കയേറ്റം അവസാനിപ്പിച്ചിട്ടില്ല. ബിജു രമേശിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കോര്‍പറേഷന്‍ അനുമതിയില്ലാതെ 12 നില കെട്ടിടം ബിജു രമേശ് നിര്‍മിച്ചു. ഇത് തടയാന്‍ കോര്‍പറേഷന് കഴിഞ്ഞില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു. തീരസംരക്ഷണ നിയമവും വ്യാപകമായി ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന് ചുറ്റും അനധികൃത നിര്‍മാണങ്ങള്‍ നടന്നു. അനുമതി പത്രം പോലും വാങ്ങാതെ ചില നിര്‍മാണം നടന്നു. സെക്രട്ടേറിയറ്റ് അനക്‌സിന്റെ നിര്‍മാണത്തില്‍ പോലും ചട്ടങ്ങള്‍ ലംഘിച്ചു. സുരക്ഷാ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് അനക്‌സ് നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Latest