കോഴിക്കോട് ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

Posted on: July 11, 2016 12:01 pm | Last updated: July 11, 2016 at 12:01 pm
SHARE

diftheriaകോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. വളയം ചെക്യാട് സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 30 ലധികം പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.