Connect with us

Malappuram

മദ്‌റസകള്‍ നാടിന് അനിവാര്യം: കാന്തപുരം

Published

|

Last Updated

കൊണ്ടോട്ടി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുപ്പക്കാര്‍ക്കിടയിലും മറ്റും വളര്‍ന്നു വരുന്ന തീവ്രവാദ ചിന്തകള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കുരുന്ന് മനസുകളില്‍ തന്നെ ഇസ്‌ലാമിന്റെ സൗഹാര്‍ദ്ദവും സമാധാന സന്ദേശവും മതമൈത്രിയും പഠിപ്പിക്കല്‍ അനിവാര്യമാണെന്ന് കാന്തപുരം.
അതിന് ഓരോ ഗ്രാമങ്ങളിലും മദ്‌റസകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പുതുതായി നിര്‍മിച്ച ആറ് മദ്‌റസകളുടെ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേന്ദ്രങ്ങള്‍ സി മുഹമ്മദ് ഫൈസി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ഡാ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, റഹ്മത്തുല്ല സഖാഫി എളമരം, വഹാബ് സഖാഫി മമ്പാട്, മസൂദ് സഖാഫി ഗൂഡല്ലൂര്‍, അബൂബക്കര്‍ സഖാഫി മാതക്കോട് പ്രസംഗിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തനൂര്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, എം സി ഫൈസി മോങ്ങം, പി സി അലി, അലി അഹ്‌സനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാന്തപുരത്തെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മോങ്ങം ടൗണില്‍ നിന്നും ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. സൗത്ത് പാലക്കാട് തഅ്‌ലീമു സ്വിബിയാന്‍ സുന്നി മദ്‌റസ, വെസ്റ്റ് മുത്തനൂര്‍ പാലോട്ടില്‍ മര്‍കസുല്‍ ബദ്‌രിയ്യ സുന്നി മദ്‌റസ, പുല്‍പ്പറ്റ എരഞ്ഞിക്കോട് നജാത്തു സ്വിബ്‌യാന്‍ സെക്കന്‍ഡറി മദ്‌റസ, പന്നിപ്പാറ വാദീഫുര്‍ഖാന്‍ സി എം മെമ്മോറിയല്‍ ഇര്‍ശാദിയ്യ സുന്നി മദ്‌റസ, അരീക്കോട് കുത്തുപറമ്പ് ആദാടി സയ്യിദ് അഹ്മദുല്‍ ബുഖാരി മെമ്മോറിയല്‍ സെക്കന്‍ഡറി സുന്നി മദ്‌റസ, പാറങ്ങോട് മിഡില്‍വാലി ചെമ്രക്കാട്ടൂര്‍ ദാറുല്‍ ഉലൂം സുന്നി മദ്‌റസ എന്നിവയുടെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

---- facebook comment plugin here -----

Latest