കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് കിലോ സ്വര്‍ണം പിടികൂടി

Posted on: July 11, 2016 9:53 am | Last updated: July 11, 2016 at 1:03 pm
SHARE

goldകൊച്ചി: കച്ചേരിപ്പടിയിലെ ഫഌറ്റില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടി. നികുതി വെട്ടിച്ച് ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി മുംബൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണമായിരുന്നു ഇത്. സംഭവത്തില്‍ ഉത്തരേന്ത്യക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാവിലെ കച്ചേരിപ്പടിയിലുള്ള പ്രമുഖ ഫഌറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസും ആദായ നികുതി വകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ആഭരണ രൂപത്തില്‍ കടത്തിയ സ്വര്‍ണത്തിനൊപ്പം നാല് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.