വടകരയിലെ മെഡിക്കല്‍ സെന്റര്‍ ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിച്ചു

Posted on: July 10, 2016 8:17 pm | Last updated: July 10, 2016 at 8:17 pm
SHARE

vadakaraകോഴിക്കോട്: വടകരയിലെ മെഡിക്കല്‍ സെന്റര്‍ ബിജെപി പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പൂട്ടിച്ചു. ഇസില്‍ ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന ഹിജാസ് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നു. കടയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജീവനക്കാരെ പുറത്തിറക്കിയ ശേഷം സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മെഡിക്കല്‍ സെന്ററിന്റെ സഹോദര സ്ഥാപനമായ മെഡിക്കല്‍ സ്റ്റോറിലേക്കും ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇസില്‍ ബന്ധം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുംവരെ മെഡിക്കല്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.