മധ്യപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 15 മരണം

Posted on: July 10, 2016 6:42 pm | Last updated: July 11, 2016 at 9:54 am
SHARE

madhya-pradesh-floodഭോപാല്‍: മധ്യപ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 15 പേര്‍ മരിച്ചു. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ നര്‍മദ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നിട്ടുണ്ട്. ഇരുനൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.

പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. സത്‌ന ജില്ലയിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്. ഇവിടെ നാനൂറോളം പേരെ സൈന്യം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു.

പ്രളക്കെടുതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജില്ലാ കളക്ടര്‍മാര്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.