തിരഞ്ഞെടുപ്പ് തോല്‍വി: ലീഗ് തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Posted on: July 10, 2016 6:22 pm | Last updated: July 10, 2016 at 6:22 pm
SHARE

ETകോഴിക്കോട്: തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ കമ്മിറ്റികളെ തീരുമാനിക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സാക്കിര്‍ നായിക്കിനെതിരെ ഇപ്പോള്‍ നടക്കുന്നത് ആസൂത്രിതമായ വേട്ടയാടലാണെന്നും ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇസ്ലാമിന്റെ സമാധാന മുഖമാണ് അദ്ദേഹം ഇക്കാലമത്രയും പ്രചരിപ്പിച്ചത്. പൊതുസമൂഹത്തിനിടയില്‍ പരസ്യമായി മതപ്രചരണം നടത്തുന്ന നായിക്കിനെ ഇപ്പോള്‍ വേട്ടയാടുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ഇടി പറഞ്ഞു.