ആളുകളെ കാണാതായ സംഭവം; ആറു പേര്‍ കൂടി പരാതി നല്‍കി

Posted on: July 10, 2016 4:48 pm | Last updated: July 10, 2016 at 4:48 pm
SHARE

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ ആറു പേര്‍ കൂടി പരാതി നല്‍കി. ഇതോടെ പരാതി നല്‍കിയവരുടെ എണ്ണം എട്ടായി. കാണാതായവരെ സംബന്ധിച്ച് വിവരം ശേഖരിച്ച പൊലീസ് ഇന്റലിജന്‍സ് വിഭാഗമാണ് ബന്ധുക്കളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് കാണാതായവരുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നേരിട്ട് പരാതി നല്‍കിയിരുന്നു.

കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ച സന്ദേശങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.